തക്കാളി കയറ്റി വന്ന ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; 20 ടണ്‍ തക്കാളി റോഡിലേയ്ക്ക് ചിതറിത്തെറിച്ചു, ഗതാഗതം സ്തംഭിച്ചു

full of tomatoes | Bignewslive

താനെ; മഹാരാഷ്ട്രയില്‍ തക്കാളി കയറ്റി വന്ന ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഈസ്റ്റേണ്‍ എക്സപ്രസ് വേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

അപകടത്തെ തുടര്‍ന്ന് അതിവേഗപാതയില്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചു. പരിക്കേറ്റയാളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

ട്രക്കില്‍ നിന്ന് 20 ടണ്ണോളം തക്കാളി റോഡിലേക്ക് ചിതറിത്തെറിച്ചു. ഇതാണ് ഗതാഗത സ്തംഭനത്തിനിടയാക്കിയത്. മറിഞ്ഞ ട്രക്കിനെ ഉയര്‍ത്താനുള്ള അധികൃതരുടെ ശ്രമത്തിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന തക്കാളിപ്പെട്ടികളും തക്കാളിയും മൊത്തമായി റോഡിലേയ്ക്ക് തെറിച്ചു വീണത്. തക്കാളി നീക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

Exit mobile version