ബിയര്‍ ലോറി മറിഞ്ഞു; കുപ്പികള്‍ പറക്കി കൂട്ടുവാനായി തടിച്ചു കൂടി ജനം, കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ ആശങ്കയായി ആള്‍ക്കൂട്ട വീഡിയോ

crowd of locals | Bignewslive

ബംഗളൂരു: കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ആള്‍ക്കൂട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. കര്‍ണാടകയിലെ ചിക്കമംഗ്‌ളൂരില്‍ റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ വാരി എടുത്തുകൊണ്ടുപോകുന്ന ജനങ്ങളാണ് വീഡിയോയിലുള്ളത്. മാസ്‌ക് ധരിക്കാതെയാണ് പലരും ബിയര്‍ കുപ്പികള്‍ വാരി എടുക്കാന്‍ എത്തിയത്.

ഏപ്രില്‍ 20നാണ് ചിക്കമംഗ്‌ളൂരിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയര്‍ ലോറി മറിഞ്ഞത്. നന്‍ജന്‍ഗുണ്ടിലെ കിംഗ്ഫിഷര്‍ ഡിസ്റ്റിലറിയില്‍ നിന്നുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട ലോറി. അപകട വിവരമറിഞ്ഞ് സ്ഥലത്തേക്ക് എത്തിയവര്‍ മറിഞ്ഞത് ബിയര്‍ ലോറിയാണെന്ന് വിശദമാക്കിയതോടെ കൊവിഡ് പ്രൊട്ടോക്കോള്‍ പോയിട്ട് മാസ്‌ക് പോലുമില്ലാതെ ആളുകള്‍ എത്തിയത്.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണ് അപകട സ്ഥലത്ത് ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബിയര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്.

Exit mobile version