ജമ്മു കാശ്മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്. ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.

മുമ്പ് ഒരു സൈനികനെ കൊലപ്പെടുത്തിയ ഭീകരൻ ആരിഫ് ഹജമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

വാരിഗാം ഗ്രാമത്തിൽ വെച്ച് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കുള്ള വഴികൾ അടിച്ചിരിക്കുകയാണ്.

Exit mobile version