വിവാഹത്തോടെ വേർപിരിയേണ്ടി വരുമെന്ന് ദുഃഖം; ഇരട്ടസഹോദരിമാർ ജീവനൊടുക്കി

മൈസൂരു: വിവാഹത്തെത്തുടർന്ന് വേർപിരിയേണ്ടി വരുമെന്ന വിഷമത്തെ തുടർന്ന് ഇരട്ട സഹോദരിമാർ ആത്മഹത്യചെയ്തു. സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിൽ വെച്ചാണ് സംഭവം.

ഇരുവരും വേർപിരിയാനാകാത്ത വിധം വളരെ അടുപ്പത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടുവ്യത്യസ്ത കുടുംബങ്ങളിലേക്ക് ഇവരെ വിവാഹം ചെയ്തയക്കാൻ രക്ഷിതാക്കൾ ആലോചന നടത്തുന്നതിനിടെയാണ് ഇവരുടെ മരണം. രണ്ടിടങ്ങളിലേക്ക് പോകേണ്ടി വരുമെന്ന ദുഃഖം കാരണം ഇവർ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version