ജനത്തെ വേട്ടയാടി അസമിലെ ബിജെപി സര്‍ക്കാര്‍! 54 ദിവസത്തെ ഭരണം: പോലീസ് വെടിവെച്ചു കൊന്നത് 11 ജീവനുകള്‍

അസം: അസമില്‍ ഹിമന്ത ബിശ്വ ശര്‍മ്മയുടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം പിന്നിടുന്നതിന് മുമ്പേ പോലീസ് വെടിവെച്ചുകൊന്നത് 11 പേരെ.

54 ദിവസം മുന്‍പാണ് അസമില്‍ ഹിമന്ത ബിശ്വ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
കൊല്ലപ്പെട്ട 11 പേരില്‍ ആറ് പേരേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്നാണ് പോലീസ് വാദം.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, കാലിക്കടത്ത്, മയക്ക് മരുന്ന് കടത്ത്, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

കന്നുകാലി കടത്ത് ആരോപിച്ച് വെള്ളിയാഴ്ച ഒരാളെ പോലീസ് വെടിവെച്ചുകൊന്നിരുന്നു. ഇയാള്‍ പോലീസിന്റെ പിസ്റ്റള്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് വെടിവെച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചിരുന്നു.

ഓടി രക്ഷപ്പെടാനുള്ള മറ്റ് ശ്രമങ്ങളെല്ലാം അസമിലെ സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ജിപി സിംഗ് ട്വിറ്ററില്‍ വിവരിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും പോലീസ് ആരോപിക്കുന്നു.

Exit mobile version