ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയത് ഹോട്ടൽ ഉടമയുടെ മകൻ; ഒറ്റയ്ക്കാണെന്ന് മനസിലായതോടെ യുവഡോക്ടറെ ബലാത്സംഗം ചെയ്തു; ഞെട്ടൽ

അംഗുൽ: വീണ്ടും രാജ്യത്തെ ഞെട്ടിച്ച് ക്രൂര ബലാത്സംഗം. ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ ധാബ(ചെറിയ ഹോട്ടൽ) ഉടമയുടെ മകൻ വീട്ടിൽ തനിച്ചായിരുന്ന വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു. ഒഡിഷയിൽ ചൊവ്വാഴ്ച രാത്രിയായിരുന്ന്ുസംഭവം നടന്നത്.

ഡോക്ടറുടേയും സഹോദരന്റേയും പരാതിയുടെ അടിസ്ഥാനത്തിൽ ധാബ ഉടമയുടെ മകൻ സുകാന്ത ബെഹേര (35)യെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദിപദ പ്രദേശത്തെ വീട്ടിൽ രാത്രി 11 മണിയോടെയാണ് ഓർഡർ ചെയ്ത ഭക്ഷണവുമായി സുകാന്ത ബെഹേര എത്തിയത്. ഡോക്ടറുടെ സഹോദരനായിരുന്നു ഭക്ഷണം ഓർഡർ ചെയ്തത്.

വീട്ടിലെത്തിയ ബെഹേര ഡോക്ടർ ഒറ്റക്കാണെന്നു മനസിലായതോടെ ആക്രമിക്കുയായിരുന്നു. സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറാണ് യുവതി. സഹോദരനോടൊപ്പം ഔദ്യോഗിക വസതിയിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ബെഹേരയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.

Exit mobile version