മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടില്‍ ഘട്ടം ഘട്ടമായി വരും! കേന്ദ്ര മന്ത്രി അതാവാലെ

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരുടെ അക്കൗണ്ടിലേക്കും 15 ലക്ഷം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ.

‘പണം മുഴുവനന്‍ ഒറ്റ ദിവസം കൊണ്ട് കിട്ടുമെന്ന് കരുതരുത്. ഇതിനായി പണം റിസര്‍വ് ബാങ്കിനോട് ചോദിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് പണം തന്നില്ല. എന്തോക്കെയോ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് ബാങ്ക് പറയുന്നത്. ഒറ്റത്തവണയായി പണം തരാന്‍ കഴിയില്ല. പക്ഷേ ഘട്ടം ഘട്ടമായി എല്ലാവരുടെ അക്കൗണ്ടിലും പണം എത്തുമെന്ന് അത്തേവാല പറഞ്ഞു’.മഹാരാഷ്ട്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതാവാലെ

റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ(ഐ) നേതാവായ അതെവാല ബിജെപി മന്ത്രി സഭയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയാണ്.

Exit mobile version