നാടിനെ നടുക്കി കൊലപാതകം! പ്രണയിച്ച് വിവാഹം കഴിച്ച അനുജത്തിയെ സഹോദരന്‍ കൊന്ന് കെട്ടിതൂക്കി

സംഭവത്തില്‍ സഹോദരന്‍ റോഷന്‍ സോനാവാനയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരി പ്രിയങ്ക(19)യാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയെ കൊലപ്പെടുത്തിയ ശേഷം റോഷന്‍ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.

മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച് അനുജത്തിയെ സഹോദരന്‍ കൊന്ന് കെട്ടിതൂക്കി. മഹാരാഷ്ട്രയിലെ ദിയോല താലൂക്കിലെ ദിവാദ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ സഹോദരന്‍ റോഷന്‍ സോനാവാനയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരി പ്രിയങ്ക(19)യാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയെ കൊലപ്പെടുത്തിയ ശേഷം റോഷന്‍ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.

ഡിസംബര്‍ ഏഴാം തീയതിയാണ് പ്രിയങ്കയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വീട്ടിലെ മുഴുവന്‍ പേരെയും ചോദ്യം ചെയ്യുകയും എന്നാല്‍ റോഷന്റെ മറുപടിയിലെ വൈരുധ്യം കാരണം സ്റ്റേഷനില്‍ കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച് സഹോദരിയെ റോഷന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു.

പ്രിയങ്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ സാരി ഉപയോഗിച്ച് വീടിന്റെ മച്ചില്‍ കെട്ടിതൂക്കുകയായിരുന്നുവെന്ന് റോഷന്‍ പോലീസിന് മൊഴി നല്‍കി. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രിയങ്കയും നാസിക്കിലെ കല്‍വാന്‍ സ്വദേശിയായ അമോല്‍ അഹറും വിവാഹിതരായത്.

Exit mobile version