പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ പറ്റിയ സമയം ഇതല്ലെന്ന് പെട്രോളിയം മന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ പറ്റിയ സമയമം ഇതല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കൊവിഡ് 19 മൂലം ആരോഗ്യ മേഖലയിൽ ഉണ്ടായ ചെലവ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി.

നിലവിൽ രാജ്യത്തെ വരവ് കുറവാണ്, രാജ്യത്തിന് ചെലവിൽ വിട്ടുവീഴ്ച ചെയ്യാനും സാധിക്കില്ല. ആരോഗ്യ മേഖലയിലെ ചെലവ് വർധിച്ചു. ഇപ്പോൾ രാജ്യത്തിന് മറ്റു വഴികളില്ല. വികസന, ക്ഷേമ പ്രവർത്തനങ്ങൾ, ആവശ്യ നിക്ഷേപങ്ങൾ, ചെലവുകൾ എല്ലാം ചെയ്തേ മതിയാകൂ. അതുകൊണ്ട് കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും ചെലവ് കൂടിയതിനാൽ ഇത് നികുതിയെ കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമല്ല എന്ന് മന്ത്രി വ്യക്തമാക്കി.

പെട്രോൾ, ഡീസൽ നികുതി കുറക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നുപെട്രോളിയം മന്ത്രി

Exit mobile version