‘തണുപ്പ് കാലത്ത് ഇന്ധനവില ഉയരും; അത് സ്വാഭാവികമാണ്’; തണുപ്പ് കുറഞ്ഞാൽ ഇന്ധന വിലയും കുറയും; അവകാശപ്പെട്ട് കേന്ദ്രമന്ത്രി; പുതിയ കണ്ടുപിടുത്തത്തെ വിമർശിച്ച് സോഷ്യൽമീഡിയ

dharmendra pradhan

ന്യൂഡൽഹി: സാധാരണക്കാർക്ക് ഇരുട്ടിടിയായി ഇന്ധന വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ പുതിയ സമവാക്യവുമായി കേന്ദ്രമന്ത്രി രംഗത്ത്. ശൈത്യകാലം അവസാനിക്കുമ്പോൾ ഇന്ധനവിലയും കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ അവകാശപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർധിച്ചതാണ് രാജ്യത്തെ ഇന്ധനവില വർധനയ്ക്ക് കാരണമെന്നും ഇത് ഉപഭോക്താക്കളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശൈത്യകാലമവസാനത്തോടെ വില കുറയും. ഇതൊരു അന്താരാഷ്ട്ര സംവിധാനമാണ്. ഡിമാന്റ് കൂടിയതാണ് പെട്രോൾ വിലവർധനയ്ക്ക് കാരണം. ശൈത്യകാലത്ത് ഇത് സംഭവിക്കുന്നത് സാധാരണമാണ്. അതിനാൽ ശൈത്യകാലമവസാനിക്കുന്നതോടെ ഇന്ധനവില കുറയും. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ അവകാശവാദം.

രാജ്യത്ത് ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പപ്രസ്താവനയ്ക്ക് എതിരെ സോഷ്യൽമീഡി രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രിക്ക് എതിരെ വിമർശന ട്രോളുകളും പ്രത്യക്കപ്പെട്ടുകഴിഞ്ഞു.

നേരത്തെ, ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂർ പ്രതിഷേധിച്ചത്. ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

Exit mobile version