മാലിദ്വീപിന് ഇന്ത്യയുടെ സഹായഹസ്തം; 10,000 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുനേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്

ന്യൂഡല്‍ഹി: മാലിദ്വീപിന് ഇന്ത്യ 1.4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10,000 കോടിയിലേറെ ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുനേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. ദ്വീപിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ബജറ്റ് സഹായം, കറന്‍സി സ്വാപ്പ് കരാറുകള്‍, ഇളവുകളോടെയുളള വായ്പകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാവും ഇന്ത്യ സാമ്പത്തിക സഹായം നല്‍കുക.

അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ നാല് കരാറുകളിലും ഒപ്പിട്ടു. വിസ, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്

Exit mobile version