ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നത്; മെഹബൂബ മുഫ്തി

അതേ സമയം ഇന്ത്യയ്ക്ക് പാകിസ്താനുമായി ചര്‍ച്ച നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നതെന്ന് പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി. ബിജെപിയുടെ ഇപ്പോഴത്തെ ലക്ഷ്യം തെരഞ്ഞെടുപ്പ് ജയിക്കുന്നത് മാത്രമാണെന്നും വാജ്പേയിയെ പോലുള്ളൊരു നേതാവ് ഇപ്പോള്‍ ആ പാര്‍ട്ടിക്ക് ഇല്ലാതെ പോയെന്നും മെഹബൂബ പറഞ്ഞു.

അതേ സമയം ഇന്ത്യയ്ക്ക് പാകിസ്താനുമായി ചര്‍ച്ച നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പ്രതിനിധിയാണെന്നിരിക്കെ ചര്‍ച്ച നടത്താമെന്ന് അദ്ദേഹം പറയുമ്പോള്‍ സൈന്യത്തിനും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ജമ്മുകാശ്മീര്‍ വിഷയത്തില്‍ പരിഹാരം മുന്നോട്ടു വെക്കുന്ന ഏത് കക്ഷികളുമായും പിഡിപി കൈകോര്‍ക്കുമെന്നും മെഹബൂബ വ്യക്തമാക്കി.

Exit mobile version