വാക്‌സീന്‍ കൂട്ടിച്ചേര്‍ക്കല്‍ : ഫ്രാന്‍സിനും യുകെയ്ക്കും പിന്നാലെ ഇന്ത്യയും സാധ്യത തേടുന്നു

Vaccine | Bignewslive

ന്യൂഡല്‍ഹി : രണ്ട് വ്യത്യസ്ത കോവിഡ് വാക്‌സീനുകള്‍ കൂട്ടി യോജിപ്പിച്ച് ഉപയോഗിക്കുന്നതിന് സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ രാജ്യത്ത് ലഭ്യമായ കോവീഷീല്‍ഡ്,കോവാക്‌സീന്‍,സ്പുട്‌നിക് എന്നിവ ഉപയോഗിച്ചാവും പരീക്ഷണം നടത്തുക.

വാക്‌സീന്‍ ഡോസുകള്‍ ശാസ്ത്രീയമായി സാധ്യമാണെങ്കിലും ഇതിന് മതിയായ പഠനങ്ങള്‍ ആവശ്യമാണ്.യുകെയിലും സ്‌പെയിനിലും ഫൈസര്‍,ആസ്ട്രാസെനെക വാക്‌സീനുകള്‍ കൂട്ടിയോജിപ്പിച്ച് ഉപയോഗിച്ചിരുന്നു.ഇത് സുരക്ഷിതവും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സാധ്യത ഇന്ത്യ തേടുന്നത്.

“വാക്‌സീനുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് വാക്‌സിനേഷന്‍ യജ്ഞം വേഗത്തിലാക്കുമെങ്കിലും നിലവിലെ വാക്‌സിനേഷന്‍ മാര്‍ഗരേഖ അതിനനുവദിക്കുന്നില്ല. മതിയായ പഠനങ്ങള്‍ നടത്താതെ ഒരു പരീക്ഷണവും നടത്താനാകില്ലെന്നതിനാല്‍ ഇക്കാര്യം സജീവ പരിഗണനയിലുണ്ട്. നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ പഠനം നടത്തുന്നതിനാവശ്യമായ അനുമതി നല്‍കിയിട്ടുണ്ട്.” ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉടന്‍തന്നെ പഠനം ആരംഭിക്കുമെന്നാണ് സൂചന. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന പഠനത്തില്‍ വാക്‌സീനുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമോ എന്നതിനൊപ്പം ഇത് പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുമെന്നതും പഠനവിധേയമാക്കും. വാക്‌സീന്‍ ഉത്പാദകരുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്.

Exit mobile version