ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ : സാവധാനം ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് കേജരിവാള്‍

Covid19 | Bignewslive

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ജനജീവിതം വൈകാതെ സാധാരണ നിലയിലേക്കെത്തുമെന്ന പ്രതീക്ഷ പങ്ക് വെച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോവിഡിന്റ് രണ്ടാം തരംഗം സാരമായി ബാധിച്ച ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു.

ശനിയാഴ്ച 900 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കോസുകള്‍ കുറയുന്നതിനാല്‍ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന് കേജരിവാള്‍ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഇതിന് മുന്നോടിയായി ഫാക്ടറികള്‍ തുറക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള അനുമതി നല്‍കി.ആറാഴ്ചത്തെ ലോക്ഡൗണാണ് ഡല്‍ഹിയില്‍ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്നത്.പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞാല്‍ ലോക്ക്ഡൗണ്‍ സാവധാനം പിന്‍വലിക്കുമെന്നും വ്യാപാരമേഖല സാധാരണ നിലയിലേക്കെത്തിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.

Exit mobile version