രോഗികളെ മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണം, രേഖകളും ഹാജരാക്കണം; പ്രതിഷേധങ്ങള്‍ക്കിടെ വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു വിവാദ ഉത്തരവുമായി വീണ്ടും ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. കൂടാതെ രേഖകളും ഹാജരാക്കണം.

കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതിന് നേരത്തെ, ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കല്‍ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം നാലംഗ സമിതിയുടെ അനുമതിയും രേഖകളും ഹാജരാക്കണം.

അഡ്മിനിസ്‌ട്രേറ്റര്‍ നിലവില്‍ ദ്വീപില്‍ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ ദ്വീപ് നിവാസികളില്‍ നിന്ന് വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വീണ്ടും ജനദ്രോഹ നടപടിയുമായി അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Exit mobile version