മുൻ മഹാരാഷ്ട്ര ഡിജിപി സുബോധ് കുമാർ ജയ്‌സ്വാൾ പുതിയ സിബിഐ ഡയറക്ടർ

ന്യൂഡൽഹി:സിബിഐയുടെ പുതിയ ഡയറക്ടറായി സുബോധ് കുമാർ ജയ്സ്വാളിനെ നിയമിച്ചു. മഹാരാഷ്ട്ര മുൻ ഡിജിപിയായിരുന്നു ഇദ്ദേഹം. രണ്ട് വർഷത്തേക്കാണ് നിയമനം.

1985 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ജയ്സ്വാൾ, ഇപ്പോൾ സിഐഎസ്എഫ് മേധാവിയായി സേവനം അനുഷ്ഠിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. ലോക്സഭാ പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരി, ചീഫ് ജസ്റ്റിസ് എൻ.വി രമണ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.

സുബോധ് കുമാർ മുംബൈ പോലീസ് കമ്മീഷണർ, മഹാരാഷ്ട്ര ഡിജിപി എന്നീ പദവികൾ നേരത്തെ വഹിച്ചിട്ടുണ്ട്. ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) എന്നിവിടങ്ങളിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version