മികച്ച പ്രകടനം ഒറ്റരാത്രികൊണ്ട് അസാധ്യം, വര്‍ഷങ്ങളുടെ പരിശീലനം അത്യാവശ്യം; മോഡി വിതുമ്പുന്ന പഴയകാല വീഡിയോയിലൂടെ പരിഹാസവുമായി പ്രകാശ് രാജ്

Prakash Raj | Bignewslive

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. രാജ്യത്ത് കൊവിഡ് ബാധിച്ചവരെ കുറിച്ച് സംസാരിക്കവേ വികാരാധീനനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെയും പരിഹാസം.

പ്രസംഗത്തിനിടയില്‍ വിതുമ്പുന്ന നരേന്ദ്രമോദിയുടെ പഴയൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. ‘മികച്ച പ്രകടങ്ങള്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിങ്, സംഭാഷണത്തിനിടയിലുളള താല്ക്കാലിക വിരാമം, ശബ്ദക്രമം, ശരീരഭാഷ..വര്‍ഷങ്ങളുടെ പരിശീലനം ആവശ്യമാണ്..നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു നമ്മുടെ സ്വന്തം ബാലനരേന്ദ്ര..’ മോദിയുടെ പഴയ കാല പ്രസംഗ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അഭിസംബോധന ചെയ്യവേയാണ് കോവിഡ് ബാധിതരായി മരിച്ചവരെ ഓര്‍ത്ത് മോഡി വിതുമ്പിയത്.

Exit mobile version