120-ാം വയസില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; മടികാണിക്കുന്നവര്‍ക്ക് മാതൃകയായി ഥോലി ദേവി

Covid vaccine | Bignewslive

കാശ്മീര്‍: 120-ാം വയസില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഥോലി ദേവി. വാക്‌സിന്‍ എടുക്കാന്‍ മടികാണിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് ജമ്മു കാശ്മീരിലെ ഉദ്ദംപൂര്‍ സ്വദേശിനിയായ ഥോലി ദേവി. 120-ാം വയസിലും വാക്‌സിന്‍ സ്വീകരിച്ച് മാതൃകയായ ഇവരെ നോര്‍ത്തേണ്‍ ആര്‍മി കമ്മാന്‍ഡര്‍ ലെഫ്റ്റന്റ് ജനറല്‍ വൈ. കെ ജോഷി ആദരിച്ചു.

നഗരപ്രദേശങ്ങളില്‍ പോലും വാക്സിന്‍ സ്വീകരിക്കാന്‍ മടികാണിക്കുന്നവര്‍ക്ക് ഇടയില്‍ ഥോലി ദേവി മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹാമാരികാലത്ത് ഥോലി ദേവി പ്രതീക്ഷയുടെ ശബ്ദമാണ്. ഇവര്‍ വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ സ്വമേധയ വാക്സിന്‍ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഥോലി ദേവിയുമായുള്ള ചിത്രങ്ങള്‍ നോര്‍ത്തേണ്‍ കമ്മാന്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി പങ്കുവെയ്ക്കുകയും ചെയ്തു. വാക്സിന്‍ സ്വീകരിച്ച ഥോലി ദേവിയെ വീട്ടില്‍ പോയാണ് ആര്‍മി കമാന്‍ഡര്‍ കണ്ടത്. ഗ്രാമത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു. വാക്സിനേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ജമ്മുകാശ്മീരില്‍ സൈന്യം പ്രവര്‍ത്തിക്കുകയാണ്.

Exit mobile version