സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിരാഹാര സമരം! കമല്‍നാഥിനെ മാറ്റുന്നതുവരെ നിരാഹാര സമരമെന്ന് ബിജെപി, ഉയര്‍ത്തിപ്പിടിക്കുന്നത് സിഖ് വിരുദ്ധ കലാപം

ബിജെപി നേതാവ് തേജീന്ദര്‍ പാല്‍ ബെഗ്ഗയാണ് വടക്കന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ നിരഹാരം കിടക്കുന്നത്.

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരത്തിലേറിയതിനു പിന്നാലെ സിഖ് വിരുദ്ധ കാലപം ആയുധമാക്കി ബിജെപി രംഗത്ത്. കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്നാരോപിച്ചാണ് ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

ബിജെപി നേതാവ് തേജീന്ദര്‍ പാല്‍ ബെഗ്ഗയാണ് വടക്കന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ നിരഹാരം കിടക്കുന്നത്. സിഖുക്കാരെ കൂട്ടക്കൊല ചെയ്ത വ്യക്തിയെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുന്നത്. കമല്‍നാഥിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നത് വരെ സമരത്തില്‍ തുടരുമെന്ന് തേജീന്ദര്‍ പാല്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ ഈ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.

2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ചത് പോലെ കമല്‍നാഥിനും സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. തേജീന്ദര്‍ പാലിന് പിന്തുണയുമായി മറ്റു ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളിയാക്കാന്‍ മാത്രം തെളിവൊന്നും കമല്‍നാഥിനെതിരെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതും തെളിയക്കപ്പെടാത്തതുമായ ആരോപണങ്ങള്‍ ആധാരമാക്കി തീരുമാനത്തിലെത്തുന്നത് തെറ്റാണെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

Exit mobile version