ടൗട്ടെ ആഞ്ഞടിക്കുന്നു : മഹാരാഷ്ട്രയില്‍ ഒരു മരണം, മുംബൈ വിമാനത്താവളം അടച്ചു

taukte | Bignewslive

മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കാറ്റിന്റെ ശക്തിയേറിയത്. മണിക്കൂറില്‍ 180-190 ആണ് നിലവില്‍ കാറ്റിന്റെ വേഗതയെന്നും ഗുജറാത്ത് തീരം തൊടുമ്പോള്‍ ഇത് കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാത്രി എട്ടിനും 11നും ഇടയില്‍ സംസ്ഥാനതീരം കടക്കുമെന്നാണ് മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയായി 17ജില്ലകളിലെ തീരപ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളം വൈകിട്ട് നാല് വരെ അടച്ചിട്ടു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 8,383 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ബാന്ദ്ര-വോര്‍ലി സീ ലിങ്ക് വഴിയുള്ള ഗതാഗതവും മോണോറെയില്‍ സര്‍വീസും നിര്‍ത്തിവെച്ചു.കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നും തുടരുമെന്നതിനാല്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Exit mobile version