കൂടെയുണ്ട്, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാള്‍

free education | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് മൂലം മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, ഡല്‍ഹിയില്‍ ഇന്നലെ 8500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 10 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് താഴെ എത്തുന്നത്. 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറയുന്ന വേളയിലേയ്ക്ക് എത്തുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.

അരവിന്ദ് കെജരിവാളിന്റെ വാക്കുകള്‍;

”നിരവധി കുഞ്ഞുങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളെ കൊവിഡ് മൂലം നഷ്ടമായി. അവരോട് എനിക്ക് പറയാനുള്ളത് ഞാന്‍ കൂടെയുണ്ട് എന്നാണ്. അനാഥരാണെന്ന് കരുതണ്ട. അവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തും.

Exit mobile version