ഗംഗാതീരത്ത് അടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ മാന്തുന്ന വീഡിയോ വൈറല്‍ : ഉടനടി സംസ്‌കരിച്ച് ഭരണകൂടം

Deadbodies | Bignewslive

ബല്ലിയ (യുപി): ഗംഗാതീരത്ത് അടിഞ്ഞ മൃതദേഹങ്ങളില്‍ ചിലത് നായ്ക്കള്‍ മാന്തുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം മൃതദേഹങ്ങള്‍ ഉടനടി സംസ്‌കരിച്ചു.

നായ്ക്കള്‍ മൃതദേഹങ്ങള്‍ മാന്തുന്നതും കടിച്ചുനീക്കുന്നതും ഉള്‍പ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബല്ലിയ ജില്ലാ ഭരണകൂടം രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. മൃതദേഹങ്ങള്‍ ഈ നിലയില്‍ കാണപ്പെട്ട വിവരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അറിയുന്നതെന്ന് ഫെഫ്‌ന പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ത്രിപാഠി പറഞ്ഞു. പിന്നാലെ സബ് ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് യാദവിന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നു.

സംസ്‌കാരത്തിന്റെ മുഴുവന്‍ പൂജകളും നടത്തിയ ശേഷമാണ് കുടുംബാംഗങ്ങള്‍ മൃതദേഹങ്ങള്‍ ഗംഗയില്‍ ഉപേക്ഷിക്കുന്നതെന്ന് ത്രിപാഠി പറഞ്ഞു.അതേസമയം നരാഹി മേഖലയില്‍ ഉയിജര്‍, കുല്‍ഹാദിയ, ഭറൗളി ഘട്ടുകളിലായി കുറഞ്ഞത് 52 മൃതദേഹങ്ങളെങ്കിലും തീരത്ത് അടിഞ്ഞിട്ടുണ്ടെന്നാണ് വിവരം.എന്നാല്‍ ജില്ലാ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version