ലോക്ക്ഡൗണ്‍ : തെരുവുമൃഗങ്ങള്‍ക്കായി 60 ലക്ഷം രൂപ അനുവദിച്ച് ഒഡീഷ സര്‍ക്കാര്‍

Stray animals | Bignewslive

ഭുവനേശ്വര്‍ : ലോക്ക്ഡൗണില്‍ തെരുവുമൃഗങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ അറുപത് ലക്ഷം രൂപ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഉത്തരവിറക്കി.

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകള്‍ക്കും, 48 മുനിസിപ്പാലിറ്റികള്‍ക്കും, 61 ഏരിയ കൗണ്‍സിലുകള്‍ക്കുമായാണ് പണം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയില്‍ നിന്നാണ് തുക. തെരുവുമൃഗങ്ങള്‍ക്കായി ഓരോ ദിവസവും ചിലവായേക്കാവുന്ന തുക കണക്ക് കൂട്ടിയാണ് പൈസ അനുവദിച്ചിരിക്കുന്നത്.തെരുവില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ പ്രത്യേക സ്ഥലങ്ങള്‍ നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നഗര-ഗ്രാമ ഭരണകൂടങ്ങള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം കോവിഡ് വ്യാപനം കുറയ്ക്കാന്‍ വിപുലമായ വാക്‌സിനേഷന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള അഞ്ച് മുനിസിപ്പാലിറ്റികളിലെ 18-44 വരെ പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ ആണിപ്പോള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് വാക്‌സിനേഷന്‍. ശനിയാഴ്ച മാത്രം 10,635 കോവിഡ് കേസുകള്‍ ഒഡീഷയില്‍ സ്ഥിരീകരിച്ചു.

Exit mobile version