തമിഴ്‌നാട്ടില്‍ ഇനി എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി; സത്യജ്ഞ ചെയ്ത് അധികാരമേറ്റു, മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല

MK Stalin | Bignewslive

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രി സഭയില്‍ ഉള്ളത്. പതിനഞ്ച് പുതുമുഖങ്ങളും രണ്ട് വനിതകളും മന്ത്രിമാരായി ഉള്ളത്. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

അതേസമയം, സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി മന്ത്രിസഭയില്‍ ഇല്ല. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആഭ്യന്തരവും സ്റ്റാലിന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. കെഎന്‍ നെഹ്റു നഗരഭരണം പെരിയസാമി ഉന്നത വിദ്യഭ്യാസം, ഇവി വേലു പൊതുമരാമത്ത് എന്നിവയാണ് ലഭിച്ചത്.

ഗീതാ ജീവന്‍ വനിത, സാമൂഹിക ക്ഷേമ വകുപ്പ്, കയല്‍വിഴി ശെല്‍വരാജ് പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് എന്നിവയാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം നേടിയപ്പോള്‍ അണ്ണാ ഡിഎംകെ സഖ്യം 76 സീറ്റിലൊതുങ്ങുകയായിരുന്നു.

Exit mobile version