തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാലാം ദിനവും ഇന്ധനവിലയിൽ കുതിപ്പ്; വഞ്ചിതരായി ജനങ്ങൾ

petrol

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധിപ്പിക്കുന്ന നടപടി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇതേതുടർന്ന് രാജ്യത്ത് ഇന്ധന വില തുടർച്ചയായ നാലാം ദിവസവും ഉയർത്തി എണ്ണക്കമ്പനികൾ.

പെട്രോൾ ലിറ്ററിന് 28 പൈസയുടെയും ഡീസലിന് 33 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 91.68 പൈസയും ഡീസലിന് 86.45 പൈസയും നൽകണം. തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി. കൊച്ചിയിൽ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് ഇന്നത്തെ വില.

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 2 ഞായറാഴ്ച നടന്നതോടെ പിന്നാലെ ചൊവ്വാഴ്ച മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. നേരത്തേ തുടർച്ചയായ 18 ദിവസം ഇന്ധനവിലയിൽ വർധനവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധനവില വർധിച്ചില്ല എന്നുമാത്രമല്ല, നേരിയ തോതിൽ കുറവും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ നിന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയുള്ള വിലക്കയറ്റം. ജനങ്ങളെ പരിഹാസ്യരാക്കുകയാണ് എണ്ണക്കമ്പനികളും സർക്കാരും.

Exit mobile version