നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി.ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയാണ് നന്ദിഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്നത്. രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം ഇവിടെ 2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവാണ് സുവേന്തു. കഴിഞ്ഞതവണ നന്ദിഗ്രാമില്‍ തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു സുവേന്തു. മമതയെ ഭരണത്തിലേറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ചത് നന്ദിഗ്രാം, സിംഗൂര്‍ സമരങ്ങളാണ്. ഇടതുപക്ഷത്തിന് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല അതിന് ശേഷം. അന്നത്തെ സമരത്തില്‍ മമതയ്‌ക്കൊപ്പമുണ്ടായിരുന്നു സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയിലെത്തി മമതക്കെതിരെ തന്നെ മത്സരിക്കുകയായിരുന്നു. ഇവിടെ 50,000 വോട്ടിന് ജയിക്കുമെന്നാണ് സുവേന്ദു അവകാശപ്പെട്ടത്.പഞ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

Exit mobile version