വോട്ടെണ്ണല്‍ ദിനത്തില്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല; ഫലം വരുന്നതിന് മുന്‍പേ നിലപാടറിയിച്ച് കോണ്‍ഗ്രസ്

Channel Discussion | Bignewslive

ന്യൂഡല്‍ഹി; വോട്ടെണ്ണല്‍ ദിനത്തില്‍ ടെലിവിഷന്‍ ചാനലുകളിലെ തെരഞ്ഞെടുപ്പ് സംവാദങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്‍പാണ് നേതൃത്വം തീരുമാനം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ ഗുരുതരമായ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള ടിവി ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിനാണ് പ്രഖ്യാപിക്കുക. രാജ്യം കാത്തിരിക്കുന്ന ആ ഫലങ്ങള്‍ അറിയാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

Exit mobile version