‘ആ ഭീരുക്കള്‍ തരംതാണ കളികള്‍ കളിക്കും, ഞാന്‍ കണ്ടതാണ്… നീ കരുത്തോടെ നില്‍ക്കൂ… നില്‍ക്കും’ പിന്തുണച്ച് പ്രകാശ് രാജും

Prakash Raj | Bignewslive

ചെന്നൈ: സൈബര്‍ ആക്രമണം നേരിടുന്ന താരം സിദ്ധാര്‍ഥിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജും രംഗത്ത്. സിദ്ധാര്‍ത്ഥ് കരുത്തോടെ ഉറച്ചുനില്‍ക്കുമെന്ന് തനിക്കറിയാമെന്ന് പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിദ്ധാര്‍ഥിന് തന്റെ പിന്തുണ അറിയിച്ചത്. ആ ഭീരുക്കള്‍ ഇത്രയും തരംതാണ കളികള്‍ തന്നെ കളിക്കും, അതൊക്കെ ഞാന്‍ കണ്ടതാണെന്നും പ്രകാശ് രാജ് കുറിച്ചു.

”ആ ഭീരുക്കള്‍ ഇത്രയും തരംതാണ കളികള്‍ തന്നെ കളിക്കും, അതൊക്കെ ഞാന്‍ കണ്ടതാണ്. നീ കരുത്തോടെ നില്‍ക്കുമെന്ന് എനിക്കറിയാം മൈ ബോയി. #justasking മുടക്കമില്ലാതെ തുടരൂ, ഞങ്ങള്‍ നിനക്കൊപ്പമുണ്ട്,” IStandWithSiddharth ഹാഷ്ടാഗില്‍ പ്രകാശ് രാജ് കുറിച്ചു.

നേരത്തെ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എം. പിയുമായ ശശി തരൂരും നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ ഇപ്പോള്‍ സിദ്ധാര്‍ഥിനുള്ള പിന്തുണയുടെ പ്രവാഹമാണ്. കഴിഞ്ഞ ദിവസം തന്റെ ഫോണ്‍നമ്പര്‍ തമിഴ്‌നാട് ബിജെപിയും ഐടി സെല്ലു ചേര്‍ന്ന ചോര്‍ത്തിയെന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും 500 ലേറെ കോളുകള്‍ തനിക്കും വീട്ടുകാര്‍ക്കും വന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഇതുകൊണ്ടൊന്നും തന്റെ വായ അടപ്പിക്കാന്‍ നോക്കേണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

Exit mobile version