കൊവിഡ് വ്യാപനം അതിരൂക്ഷം; മുഖംതിരിച്ച് ജനങ്ങളും, അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപോയത് 3000ത്തോളം കൊവിഡ് രോഗികള്‍, കടുത്ത ആശങ്കയില്‍ ബംഗളൂരു

switch off phones | Bignewslive

ബംഗളൂരു: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും മുഖംതിരിച്ച് ജനങ്ങള്‍. ഇപ്പോള്‍ കൊവിഡ് പിടിമുറുക്കിയ ബംഗളൂരുവില്‍ നിന്ന് 3000ത്തോളം കൊവിഡ് രോഗികള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ അടക്കം സ്വിച് ഓഫ് ചെയ്താണ് ഇവര്‍ മുങ്ങിയിരിക്കുന്നത്.

ഇവരെ പിടികൂടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പോലീസിന്റെ സഹായം തേടി രംഗത്തെത്തി. കര്‍ണാടകയിലാകെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെയാണ് അധികൃതര്‍ക്ക് രോഗികളുടെ മനോഭാവം കൂടി വെല്ലുവിളിയാകുന്നത്. 3000 കോവിഡ് രോഗികളെ കാണാതായതായി കര്‍ണാടക റവന്യൂ മന്ത്രി ആര്‍. അശോകയാണ് അറിയിച്ചത്.

മുങ്ങി നടക്കുന്ന രോഗികള്‍ പകര്‍ച്ചവ്യാധി വ്യാപിപ്പിക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. പലരും രോഗ വിവരം അറിഞ്ഞാലുടന്‍ മൊബൈല്‍ സ്വിച് ഓഫ് ചെയ്ത് മുങ്ങുകയാണെന്ന് ആരോഗ്യമന്ത്രി പറയുന്നു. ഞങ്ങള്‍ മരുന്നുകള്‍ സൗജന്യമായാണ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത്. പക്ഷേ, മൊബൈല്‍ ഓഫ് ചെയ്യുന്ന പലരും രോഗം ഗുരുതരമാകുമ്പോള്‍ ഐ.സി.യു കിടക്കകള്‍ അന്വേഷിച്ച് ആശുപത്രിയിലെത്തുകയും ചെയ്യുന്നു. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത് -ആരോഗ്യമന്ത്രി പറയുന്നു.

Exit mobile version