ലോക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങി: ‘മര്യാദരാമന്മാരാക്കാന്‍’ ഏത്തമിടീച്ച് മധ്യപ്രദേശ് പോലീസ്

മധ്യപ്രദേശ്: ലോക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീച്ച് മധ്യപ്രദേശ് പോലീസ്. മധ്യപ്രദേശിലെ മന്‍സോറിലാണ് സംഭവം.

കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും പാലിക്കാതെ റോഡിലിറങ്ങിയവരെയാണ് പോലീസ് ഏത്തമിടീച്ച് മടക്കി അയച്ചത്.

മധ്യപ്രദേശില്‍ ഇതുവരെ 4,85,703 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5,041 പേരാണ് രോഗം ബാധിച്ച് മരിച്ചു.

Exit mobile version