ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് മൂന്നിന് വൈകീട്ട് 5 മണിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നാളെ അവസാനിരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഇപ്പോഴും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ലോക്ക് ഡോണ്‍ നീട്ടണമെന്നാണ് ജനങ്ങളും അഭിപ്രായപ്പെടുന്നത്. അത് കൊണ്ട് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഡല്‍ഹിയില്‍ പുതുതായി രോഗബാധിതരായത്. നിലവില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.

Exit mobile version