‘കൊവിഡില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ കഴിയട്ടെ’ മന്‍മോഹന്‍ സിംഗിന് ആശംസയുമായി ഇമ്രാന്‍ ഖാന്‍

Imran Khan | Bignewslive

ഇസ്ലാമാബാദ്: കൊവിഡ്-19 സ്ഥിരീകരിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസകളുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അ്‌ദ്ദേഹം ആശംസകളുമായി എത്തിയത്.

കൊവിഡില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കഴിയട്ടെയെന്ന് ഇമ്രാന്‍ കുറിച്ചു. ഈ അടുത്തിടെയാണ് ഇമ്രാന്‍ ഖാന്‍ കൊവിഡ് ബാധിച്ച് മുക്തി നേടിയത്. 88 കാരനായ മന്‍മോഹന്‍ സിങിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് പോസിറ്റീവായത്.

മാര്‍ച്ച് 4, ഏപ്രില്‍ 3 തീയതികളില്‍ രണ്ട് ഡോസ് കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെയാണ് ആശംസകള്‍ നേര്‍ന്ന് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

Exit mobile version