രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 794 മരണം

ന്യൂഡല്‍ഹി : രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ റെക്കോഡാണ് ഇത്. ഇന്നലെ 77,567 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,32,05,926 ആയി ഉയര്‍ന്നു. ഇതില്‍ ആകെ 1,19,90,859 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ് മരണം 1,68,436 ആയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ 10,46,631 പേര്‍ ചികിത്സയില്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെ 9,80,75,160 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം അരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Exit mobile version