നടിയും ബിഗ് ബോസ് താരവുമായ ഛൈത്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു; കീടനാശിനി കുടിച്ച് അവശനിലയിൽ

ബംഗളൂരൂ: കന്നഡ സിനിമാതാരവും ബിഗ് ബോസ് മത്സരാർത്ഥിയും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂർ ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ ആശുപത്രിയിൽ. കീടനാശിനി കുടിച്ച് അവശനിലയിൽ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

താരം അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഛൈത്രയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മധ്യപ്രദേശ് സ്വദേശിയായ നാഗാർജുനയുമായി കുറച്ച് നാളുകൾക്ക് മുൻപായിരുന്നു ഛൈത്രയുടെ വിവാഹം കഴിഞ്ഞത്.

ഈ വിവാഹത്തിൽ നാഗാർജുനയുടെ കുടുംബാംഗങ്ങൾക്ക് എതിർപ്പുമുണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ഛൈത്രയുടെ കുടുംബാംഗങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version