പ്രധാനമന്ത്രി കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്. എയിംസിലെ നഴ്‌സുമാരായ പുതുച്ചേരിയിൽ നിന്നുളള പി നിവേദ, പഞ്ചാബിൽ നിന്നുളള നിഷ ശർമ എന്നിവരാണ് പ്രധാനമന്ത്രിക്ക് ഇന്ന് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നൽകിയത്.

മാർച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും.

പ്രായഭേദമന്യേ വാക്‌സിൻ എല്ലാവർക്കും നൽകണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. അതുമാത്രമല്ല സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവ് വർധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.

Exit mobile version