പ്രസാദമായി മദ്യം! മാസ്‌കും സാമൂഹിക അകലവുമില്ല: ബക്കറ്റും ഗ്ലാസുകളുമായി ക്ഷേത്രത്തിലേക്ക് ഇരച്ചെത്തി ആള്‍ക്കൂട്ടം, വീഡിയോ

അമൃത്സര്‍: പ്രസാദമായി മദ്യം കൊടുക്കുന്ന വാര്‍ത്ത കേട്ട് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തിലേക്ക് ഇരച്ചെത്തി ആള്‍ക്കൂട്ടം. അമൃത്സറിലെ ബാബാ റോഡേ ഷാ ക്ഷേത്രത്തിലാണ് പ്രസാദമായി മദ്യം നല്‍കിയത്.

ക്ഷേത്രത്തിലേക്ക് മാസ്‌കോ, സാമൂഹിക അകലമോ പാലിക്കാതെയാണ് പുരുഷന്‍മാരുടെ നീണ്ട നിര എത്തിയത്. ക്ഷേത്രത്തിലെ ഉത്സവമായിരുന്നു കഴിഞ്ഞദിവസം.

ക്ഷേത്രത്തില്‍ പതിവായി പ്രസാദമായി നല്‍കുന്നത് മദ്യമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്സവ കാലത്ത് മദ്യത്തിന്റെ അളവ് കൂടും. ഇതാണ് ജനക്കൂട്ടം ഇരച്ചെത്താന്‍ കാരണം.


പ്രസാദത്തിനായി ആളുകള്‍ തിക്കിത്തിരക്കുന്നതും ബക്കറ്റിലും ഗ്ലാസുകളിലും മദ്യം വാങ്ങി കുടിക്കുന്നവരെയും പുറത്തുവന്ന വീഡിയോയില്‍ കാണാം.

Exit mobile version