കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി ആദ്യ വിദേശപര്യടനത്തിന്; ബംഗ്ലാദേശിലേക്ക് തിരിച്ചു

pm-modi_

ന്യൂഡൽഹി: കോവിഡ് മഹാമാരി കാലത്ത് നിർത്തിവെച്ച വിദേശ പര്യടനം പുനരാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ 2021ലെ ആദ്യ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി മോഡി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.

ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ നരേന്ദ്ര മോഡി മുഖ്യാതിഥിയായി പങ്കെടുക്കും. സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോഡി സന്ദർശിക്കും.

നാളെ പശ്ചിമബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ വോട്ട് ബാങ്കിൽ നിർണ്ണായക ശക്തിയായ മത്‌വ വിഭാഗത്തിന്റെ ക്ഷേത്രത്തിൽ മോഡി സന്ദർശനം നടത്തുന്നതും രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ്.

വ്യാപാരം, സ്റ്റാർട്ട് അപ്പ്, ദുരന്ത നിവാരണ മേഖലകളിൽ ഇരു രാജ്യങ്ങളും പുതിയ കരാറുകളിലും ഏർപ്പെടും. ബംഗ്ലാദേശിന്റെ വികസനത്തിൽ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Exit mobile version