ജസ്റ്റിസ് എന്‍വി രമണ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്: ശുപാര്‍ശ ചെയ്ത് എസ്എ ബോബ്‌ഡേ

ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍വി രമണ ഇന്ത്യയുടെ അടുത്ത് ചീഫ് ജസ്റ്റിസാവും. നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ രമണയെ ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്‌ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തത്.

കഴിഞ്ഞ ആഴ്ച ശുപാര്‍ശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എസ്എ ബോബ്‌ഡേക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍വി രമണ. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍വി രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ല്‍ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

Exit mobile version