രാജ്യത്തെ സമ്പന്ന പാര്‍ട്ടി ബിജെപി: ആസ്തി 2904.18 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ദേശീയ പാര്‍ട്ടി ബിജെപി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠനം നടത്തിയ റിപ്പോര്‍ട്ടിലാണ് ആസ്തിയില്‍ ബിജെപി മുന്നിലെത്തിയത്.

2904.18 കോടി രൂപയാണ് പാര്‍ട്ടിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബിഎസ്പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2018-2019 കാലത്ത് പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ളതാണ് പഠനം.

510.71 കോടിയാണ് സിപിഎമ്മിന്റെ ആസ്തി. തൃണമൂല്‍ കോണ്‍ഗ്രസിന് 210.19 കോടിയും എന്‍സിപിക്ക് 32.01 കോടിയും സിപിഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്.

പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നര്‍ 572.21 കോടി രൂപയുടെ ആസ്തികളുള്ള സമാജ്‌വാദി പാര്‍ട്ടിയാണ്. ബിജു ജനതാദളിന് 232.27 കോടിയും എഐഎഡിഎംകെ പാര്‍ട്ടി 206.75 കോടിയുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു.

Exit mobile version