മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ദിലീപ് ഗാന്ധി നഗര്‍ ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്നും മൂന്നു തവണ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്.

1985 മുതല്‍ 1999 വരെ അഹമ്മദ് നഗര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു. 1999 ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2009 ലും 2014 ലും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു.

Exit mobile version