ട്രെയിനിലെ തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു; പിന്നാലെ അഭിമാനാര്‍ഹമായ നേട്ടത്തില്‍ അമ്പെയ്ത്ത് താരങ്ങള്‍

MP archers | Bignewslive

ഡെറാഡൂണ്‍: ട്രെയിനിലെ തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അമ്പെയ്ത്ത് താരങ്ങള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടം. 41ാമത് ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഡെറാഡൂണിലേക്ക് പുറപ്പെട്ട സംഘത്തിന്റെ അമ്പെയ്ത്ത് ഉപകരണങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അഗ്‌നിബാധയില്‍ നശിച്ചിരുന്നു.

ന്യൂഡല്‍ഹി -ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസിലെ സി 5 ബോഗിയിലുണ്ടായ അഗ്‌നിബാധയില്‍ സംഘത്തിന്റെ അമ്പെയ്ത്ത് ഉപകരണങ്ങള്‍ നശിച്ചിരുന്നു. വെല്ലുവിളിയെ അതിജീവിച്ച് ഇവര്‍ നേടിയത്, മൂന്ന് മെഡലുകളാണ്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംഘത്തിന് മത്സരിക്കാനായി പുതിയ ഉപകരണങ്ങള്‍ നല്‍കുകയായിരുന്നു.

രാത്രി മുഴുവന്‍ ഇരുന്ന് ശ്രമിച്ചാണ് താരങ്ങള്‍ പുതിയ ഉപകരണങ്ങളുമായി പഴകിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമിത് കുമാറും ഒന്‍പതാം ക്ലാസുകാരിയായ സോണിയ താക്കൂറും മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് ഇവര്‍ നേട്ടം കൈവരിച്ചത്. ഇവരുടെ വെള്ളിമെഡലിന് സ്വര്‍ണമെഡലിനേക്കാളും തിളക്കമുണ്ടെന്നാണ് പരിശീലകരുടെ പ്രതികരണം. സംഘത്തിന്റെ പ്രകടനം അഭിമാനാര്‍ഹമാണെന്നാണ് മധ്യപ്രദേശ് കായിക മന്ത്രി യശോദരാ രാജെ സിന്ധ്യ പ്രതികരിച്ചു.

Exit mobile version