അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹം; 13 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഷില്ലോംഗ്: മേഘാലയില്‍ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ ജലപ്രവാഹത്തെ തുടര്‍ന്ന് 13 പേര്‍ മരിച്ചതായി സൂചന. മേഘാല ഈസ്റ്റ് ജെയ്തിയ ഹില്‍സ് ജില്ലയിലാണ് അനധികൃത കല്‍ക്കരി ഖനനം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് അപകടത്തെ സംബന്ധിച്ച് പുറംലോകം അറിയുന്നത്.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തൊഴിലാളികള്‍ മൂന്നു ദിവസം മുമ്പ് ലൈതീന്‍ നദീതീരത്ത് ചെറിയ മുഖദ്വാരമുള്ള കല്‍ക്കരി ഖനി നിര്‍മ്മിച്ചിരുന്നു. നദിയില്‍നിന്നും വെള്ളം കവിഞ്ഞുകയറി ഖനി നിറഞ്ഞു. ഇതോടെ തൊഴിലാളികള്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.

വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേ സമയം, അനധികൃതമായി ഖനി നിര്‍മ്മിച്ചതിനു പൊലീസ് കേസെടുത്തു.

Exit mobile version