പരാതിയുമായി എന്നെ കാണാൻ വരേണ്ട; എംപിമാരും എംഎൽഎമാരും നിങ്ങളുടെ പരാതി കേട്ടില്ലെങ്കിൽ അടിച്ച് തലതകർക്കണം; ജനങ്ങളോട് കേന്ദ്രമന്ത്രി

ബെഗുസാര: ജനങ്ങളെ കേൾക്കാൻ എംപിമാരും എംഎൽഎമാരും തയ്യാറായില്ലെങ്കിൽ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ ആഹ്വാനം ഇത്തരം നിസാര കാര്യങ്ങളുടെ പേരിൽ തന്നെ വിളിക്കേണ്ടെന്നും മന്ത്രി ജനമധ്യത്തിൽ സംസാരിക്കവെ പറഞ്ഞു. ബെഗുസാരായിലെ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതിയുമായി എത്തിയ ആളുകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഗിരിരാജ്‌സിംഗ് ജനങ്ങളോട് തങ്ങളെ കേൾക്കാൻ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ അടിക്കാൻ പറഞ്ഞത്.

‘ഞാൻ അവരോട് പറയുന്നു, എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ചെറിയ കാര്യങ്ങൾക്കായി എന്റെ അടുത്ത് വരുന്നത്. എംപിമാർ, എംഎൽഎമാർ, ഗ്രാമ മുഖ്യൻമാർ, ഡിഎംമാർ, എസ്ഡിഎമ്മുകൾ, ബിഡിഒകൾ, ഇവയെല്ലാം ജനങ്ങളെ സേവിക്കാൻ ബാധ്യസ്ഥരാണ്. അവർ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ, രണ്ട് കൈകളിലും ഒരു മുള വടി എടുത്ത് അവരുടെ തല അടിച്ചുതകർക്ക്,’- ഗിരിരാജ് സിങ് പറഞ്ഞു.

Exit mobile version