ഭക്ഷണത്തില്‍ മായം ചേര്‍ത്താല്‍ ഇനി ജീവപര്യന്തം വരെ തടവുശിക്ഷ; ശിക്ഷ കടുപ്പിച്ച് മധ്യപ്രദേശ്

maharashtra,food | bignewslive

ഭോപ്പാല്‍: ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മധ്യപ്രദേശ്. ഇത് സംബന്ധിച്ച് നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നിയമസഭയെ അറിയിച്ചു.

ഭക്ഷണത്തില്‍ മായം കലര്‍ത്തിയാല്‍ നേരത്തെ ആറ് മാസമായിരുന്നു മധ്യപ്രദേശില്‍ തടവുശിക്ഷ. ഇതാണ് ജീവപര്യന്തം വരെ ലഭിക്കുന്ന കുറ്റമാക്കി മാറ്റിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടും.

വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമഭേദഗതി പാസാക്കിയിരുന്നു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് മാരക കുറ്റമാണ്. മായം ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ആളുകളുടെ ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള കാര്യമാണ്. അതിനാലാണ് ശിക്ഷ വര്‍ധിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

Exit mobile version