‘ഇത് മഹാസങ്കടകരം’: തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ഇന്ധന വില വര്‍ധനവില്‍ നിര്‍മ്മല സീതാരാമന്‍

ചെന്നൈ: ഇന്ധന വില വര്‍ധനവില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘ഇത് മഹാസങ്കടകരമാണ്’ എന്ന് ഇന്ധന വില വര്‍ധനവില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

താന്‍ ഒരു കേന്ദ്രമന്ത്രി മാത്രമാണ്. തനിക്ക് മാത്രമായി ഇതില്‍ ഒന്നും ചെയ്യാനില്ല.
കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണം. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മാത്രമല്ല, ഇന്ധന വില വര്‍ധന നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version