സോഷ്യൽമീഡിയയിൽ സൂചന നൽകി; യുവനടൻ സന്ദീപ് നഹർ ജീവനൊടുക്കി; സുശാന്ത് സിങിന്റെ ചിത്രത്തിലൂടെ പ്രശസ്തനായ നടന്റെ മരണത്തിൽ ഞെട്ടൽ

മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും യുവനടന്റെ ആത്മഹത്യ. സന്ദീപ് നഹർ ആണ് സോഷ്യയൽമീഡിയയിൽ വീഡിയോ പോസ്റ്റ് ച്യെതതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. അന്തരിച്ച നടൻ സുശാന്ത് രജ്പുത് സിങ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച എംഎസ് ധോണി; ദ അൺടോൾഡ് സ്‌റ്റോറി, അക്ഷയ് കുമാറിന്റെ കേസരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് സന്ദീപ് നഹർ.

താൻ ജീവിതംഅവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം സന്ദീപ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുംബൈയിലെ വസതിയിൽ അന്വേഷിച്ചു ചെന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version