പടര്‍ന്ന് പിടിക്കാന്‍ കൊറോണ വൈറസ്; വാക്‌സിനെടുത്ത് ‘യമരാജനും’, ട്വിറ്ററില്‍ തരംഗമായി ചിത്രം

Yamraj | Bignewslive

ഭോപ്പാല്‍; കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ സ്വീകരിച്ചും മുന്‍പോട്ട് പോവുകയാണ്. ഇപ്പോള്‍ വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുകയാണ് യമരാജനും.

മധ്യപ്രദേശിലെ പോലീസ് കോണ്‍സ്റ്റബിള്‍ ജവഹര്‍ സിംഗ് ആണ് യമന്റെ വേഷത്തിലെത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ചിത്രം ഇതിനോടകം ട്വിറ്റില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ബുധനാഴ്ച പൊലീസുകാരന്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ഒരു മടിയും കൂടാതെ വാക്‌സിന്‍ എടുക്കാന്‍ മുന്‍നിര പോരാളികള്‍ക്ക് സന്ദേശം നല്‍കുന്നതിനാണ് ഈ വേഷം ധരിച്ചതെന്ന് ജവഹര്‍ സിംഗ് പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കൊവിഡ് പടര്‍ന്ന് പിടിച്ച സമയത്ത് കാലന്റെ വേഷം ധരിച്ച് ജവഹര്‍ സിങ് ബോധവത്കരണത്തിന് ഇറങ്ങിയ വീഡിയോയും ഏറെ വൈറലായിരുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

Exit mobile version