ആമസോണില്‍ നിന്ന് സോനാക്ഷിക്കും കിട്ടി എട്ടിന്റെ പണി ഹെഡ്‌ഫോണിന് പകരം ഇരുമ്പ് കഷ്ണം

മുംബൈ: ആമസോണില്‍ നിന്ന് എട്ടിന്റെ പണി കിട്ടി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. പ്രീമിയം ഹെഡ്‌ഫോണാണ് താരം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ആമസോണില്‍ നിന്ന് ലഭിച്ചത് ഇരുമ്പ് കഷ്ണം.

സോനാക്ഷി ട്വിറ്ററിലുടെ പാഴ്‌സലിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രീമിയം ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത തനിക്ക് വൃത്തിയായി പാക്ക് ചെയ്ത പൊട്ടിക്കാത്ത കവര്‍ ലഭിച്ചു. പുറത്ത് മാത്രമായിരുന്നു പാക്കിങ്ങിലെ ഭംഗി ഉണ്ടായിരുന്നത്. അകത്ത് ബോസ് ഹെഡ്‌ഫോണിന് പകരം ഇരുമ്പ് കഷ്ണമായിരുന്നു സോനാക്ഷി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version