ഓണ്‍ലൈന്‍ ഗെയിമില്‍ മുഴുകിയിരുന്നു; പ്ലസ് ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: മണിക്കൂറുകള്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശനാണ് (16) തിങ്കളാഴ്ച രാത്രി 12 മണിയോടെ മരിച്ചത്.

നാലുമണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച ദര്‍ശന്‍ തലകറങ്ങി വീഴുകയായിരുന്നു. ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ കളിച്ചിരുന്നതെന്ന് പച്ചയപ്പന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

രാത്രി 11.40ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു. ഉടനെ വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്‌മെര്‍ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്‌മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ദര്‍ശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Exit mobile version