രണ്ടാംവട്ടവും നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

Sourav Ganguly | Bignewslive

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാംവട്ടവും നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

സഹായിക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആശുപത്രിയിലേക്ക് എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഹൃദയാഘാതമാണെന്ന് വ്യക്തമായതിനു പിന്നാലെ അന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദാദയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. പിന്നീട് ആശുപത്രി വിട്ടിരുന്നു.

Exit mobile version